Latest NewsNewsInternational

അക്രമികൾ തകർത്ത് തീവെച്ച ക്ഷേത്രം ഉടൻ തന്നെ പുനർനിർമിക്കണമെന്ന് പാകിസ്ഥാൻ സുപ്രീം കോടതി

ഇസ്ലാമാബാദ് : തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനർനിർമിച്ച് നൽകണമെന്ന് പാകിസ്ഥാൻ സുപ്രീം കോടതി.  ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് തകർക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമിക്കണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.

ഡിസംബർ 30നാണ് കാരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരമഹംസ്ജി മഹാരാജ് സമാധിയും കൃഷ്ണ ദ്വാര മന്ദിറും അക്രമികൾ തകർക്കുകയും തീവെക്കുകയും ചെയ്തത്.ക്ഷേത്രം തകർക്കപ്പെട്ട സംഭവത്തെക്കുറിച്ച് ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സാമാജികനായ രമേഷ് കുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. തുടർന്ന് കേസിൽ ജനുവരി അഞ്ചിന് വാദം കേൾക്കാൻ നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് ക്ഷേത്രം പുനർ നിർമിച്ചുനൽകണമെന്ന് കോടതി ഉത്തരവിട്ടത്.

ക്ഷേത്ര പുനർനിർമാണം ഉടർ ആരംഭിക്കാനും നിർമാണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തോടും മതകാര്യ വകുപ്പിനോടും കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രം തകർത്തവരിൽനിന്ന് പുനർനിർമാണത്തിന്റെ ചെലവ് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഒപ്പം രാജ്യത്തെ ക്ഷേത്രങ്ങളുടെ എണ്ണം, അഖഫിന്റെ കീഴിലുള്ള വസ്തുവകകൾക്കു മേൽ നടന്നിട്ടുള്ള കൈയ്യേറ്റം, ഭൂമി കൈയ്യേറ്റത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ട് ഹാജാരാക്കാനും കോടതി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button