KeralaNattuvartha

കാട്ടുപന്നി ശല്യം രൂഷം ; പ്രതിഷേധവുമായി കർഷകർ

കാട്ടുപന്നികൾ നെല്ല് ഉൾപ്പെടെയുളള വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് മൂലം കർഷകർ ദുരിതത്തിലായിരുന്നു

എടപ്പാൾ : ആനക്കര, കുമരനല്ലൂർ മേഖലകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടു പന്നികളെ തുരത്താൻ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധ ഏറുമാടം നിർമിച്ചു. മണ്ണുംകുന്ന് അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് കർഷകർക്ക് ഈ ഏറുമാടം നിർമിച്ചു നൽകിയത്. ഏറുമാടം പാടശേഖരത്തിന്റെ നടുവിൽ തന്നെയാണ് നിർമിച്ചിട്ടുള്ളത്.

കാട്ടുപന്നികൾ നെല്ല് ഉൾപ്പെടെയുളള വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് മൂലം കർഷകർ ദുരിതത്തിലായിരുന്നു.  ഇതിന് പരിഹാരം കാണണമെന്നും നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ഒട്ടേറെ തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ടിറങ്ങാൻ കർഷകർ തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button