![](/wp-content/uploads/2020/12/covid-2-1.jpg)
റിയാദ്: സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 9 പേര്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി. 146 രോഗബാധിതര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363259 ഉം രോഗമുക്തരുടെ എണ്ണം 354755 ഉം ആയി ഉയർന്നു. മരണസംഖ്യ 6265 ആയി ഉയര്‍ന്നു. രോഗ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2239 പേരാണ് ഉള്ളത്. ഇതില്‍ 364 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.
Post Your Comments