Latest NewsNewsHealth & Fitness

സ്വാദിഷ്ഠമായ പീച്ച് പഴങ്ങളുടെ ഗുണമറിയാം

ഏറെ സ്വാദിഷ്ഠമായ പീച്ച് പഴങ്ങള്‍ വിറ്റാമിന്‍ എയുടെയും സിയുടെയും കലവറയും പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നവയാണ്. ഏറെ പുതുമയോടെ പറിച്ച് പഴുപ്പിച്ച പഴങ്ങളും ഉണക്കിയെടുത്ത പഴങ്ങളുമെല്ലാം ആഹാരത്തിന്റെ ഒരു ഭാഗം കൂടിയാണ്. പരാഗണം നടക്കാനായി ഒന്നില്‍ക്കൂടുതല്‍ തൈകള്‍ നട്ടുവളര്‍ത്തേണ്ട ആവശ്യമില്ല എന്നതാണ് പീച്ച് മരങ്ങളുടെ പ്രത്യേകത എന്നത്. ഒരു മരത്തില്‍ നിന്നുതന്നെ സ്വപരാഗണം നടന്ന് കായകളുണ്ടാകുകയും ധാരാളം പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കുകയും ചെയ്യാവുന്നതാണ്. തണുപ്പില്‍ അതിജീവിച്ച് വളരുന്ന പീച്ച് മരങ്ങള്‍ ഏകദേശം -23 ഡിഗ്രി സെല്‍ഷ്യസില്‍ വരെ നന്നായി വളര്‍ന്ന് ഫലം തരുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button