തിരുവനന്തപുരം : മദ്യവില കൂട്ടണമെന്ന ആവശ്യവുമായി ബെവ്‌കോ. നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന വിലകൂട്ടാനാണ് ബെവ്‌കോ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്.
ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.മദ്യം ഉത്പാദിപ്പിക്കുന്നതിനുളള എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുളള കരാർ ഉറപ്പിക്കുന്നത്. സ്‌പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്.
എന്നാൽ സ്‌പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വിലകൂട്ടിയിരുന്നില്ല.അതേസമയം കോവിഡ് കാലത്തെ വരുമാന നഷ്‌ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയർത്തിയിരുന്നു.
Post Your Comments