കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതോടെ കേരളത്തിന് നേട്ടം. 12 ലക്ഷം തൊഴിലവസരങ്ങളാണ് വരുന്നത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാടിന് സമര്‍പ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ധന മലിനീകരണം പതിന്മടങ്ങ് കുറയും. റോഡ് ദുരന്തം കുറയും. വാഹനങ്ങള്‍ക്കും സിഎന്‍ജി ഇന്ധനം ലഭ്യമാകും. ഒരു രാഷ്ട്രം ഒരു വാതക ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി മുതല്‍ പാലക്കാട് കൂറ്റനാട് വരെയും കൂറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക് ഉപയോഗിക്കാം. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനിത് ചരിത്രനേട്ടമാവും.
Post Your Comments