തിരുവനന്തപുരം : യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം നാളിതുവരെ ശമ്പളയിനത്തിൽ കെെപ്പറ്റിയത് 37 ലക്ഷത്തില്‍ അധികം രൂപയെന്ന് വിവരാവകാശ രേഖ. 2016ല്‍ സ്ഥാനമേറ്റത് മുതല്‍ ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്.
Read Also : ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്ന പേരില്‍ സര്‍ക്കാര്‍ അനാവശ്യ സ്ഥാനം നല്‍കി ചിലവ് വര്‍ദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്താ ജെറോമിന് ലക്ഷങ്ങള്‍ ശമ്പളം നല്‍കിയ കണക്കുകള്‍ പുറത്തുവരുന്നത്.
വിവരാവകാശ രേഖപ്രകാരം യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ 2019 ഫെബ്രുവരി 12,13 തീയതികളില്‍ ജര്‍മ്മനിയില്‍ വച്ച് ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച സയന്‍സ് പോളിസി വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിട്ടുണ്ട്. കമ്മീഷന്‍ അദ്ധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാര്‍ ചിലവില്‍ മറ്റു വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
Post Your Comments