Latest NewsNewsCrime

ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മക്കളെയും കൊണ്ട് കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം

റായിപൂർ: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മക്കളെയും കൊണ്ട് കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം. ഛത്തീസ്ഗഡിലെ ഗൗരേല പെന്ദ്ര മർവാഹിയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. ഭർത്താവിനെ കോടാലി കൊണ്ട് അതിക്രൂരമായി യുവതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം, യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ഇരുവരും തമ്മിൽ വാക്കുതർക്കവും വഴക്കും എന്നും പതിവായിരുന്നു. അമ്മായി അമ്മ യുവതിയെ ഭ്രാന്തിയെന്ന് വിളിച്ചിരുന്നുവെന്നും പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാകുന്നു. വിദ്യ പൈക്ര എന്ന യുവതിയാണ് തന്റെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ നാലുമണിയോടെ ഉറക്കമെഴുന്നേറ്റയുടൻ വിദ്യ ഭർത്താവിനെ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു ഉണ്ടായത്.

സംഭവസമയം യുവാവ് ഉറക്കത്തിലായിരുന്നു. ഭർത്താവ് കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചയുടൻ നാലും രണ്ടരയും ഒരുവയസും പ്രായമായ പെൺമക്കളെയുമെടുത്ത് യുവതി വീടിന് പുറത്തിറങ്ങി കിണറ്റിലേക്ക് എറിയുകയുണ്ടായി. തുടർന്ന് യുവതിയും കിണറ്റിലേക്ക് ചാടുകയായിരുന്നു ഉണ്ടായത്. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ യുവതിയെയും മൂന്ന് പെൺമക്കളെയും രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു ഉണ്ടായത്. ഈ സമയം ചിലർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഭർത്താവിനെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. നാലുപേരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button