തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പമാണെന്ന് എ. വിജയരാഘവന്‍. ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോണ്‍ഗ്രസ്സ് നിലപാട് എന്താണെന്ന് കോണ്‍ഗ്രസ് കേരള സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണ്. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്റും ഇടപെട്ടിരിക്കുകയാണ്. ലീഗിന്റെ നിലപാടും അണികളുടെ ന്തൃനിരയോടുള്ള സമീപനത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ ഭാവി ആശങ്കയിലാണെന്നതു വ്യക്തമാക്കുന്നു. ഇതിനിടെയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ പ്രസ്ഥാവന. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണ്.
എന്നാൽ ഇത്തരം മുന്നണി ബി.ജെ.പി.യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നല്‍കും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവര്‍ വിമര്‍ശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല. മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ എന്തു മനസ്സിലാക്കണം. ഇസ്ലാമിക മത മൗലിക വാദത്തോടാണ് യു.ഡി.എഫ്. സന്ധി ചെയ്തത്. എന്നിട്ട് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും അദ്ദേഹം പറയുന്നു.
Post Your Comments