ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ ലാഭത്തിനായി കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കുന്നത് രാജ്യത്തെ മരുന്ന് നിര്‍മാണ മേഖല വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത വിശ്വാസ്യത ഇല്ലാതാക്കുമെന്ന് യെച്ചൂരി. എന്നാൽ വാക്‌സിന് അടിയന്തര അനുമതി നല്‍കിയ യോഗത്തിന്റെ വിവരങ്ങളും പരീക്ഷണ വിവരങ്ങളും പുറത്തുവിടണമെന്നും അന്തര്‍ദേശീയ തലത്തിലാണ് ഇങ്ങനെയാണ് ചെയ്യുന്നതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
Read Also: അഭിമാന നിമിഷം; ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും
അതേസമയം നേരത്തെ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അംഗീകാരം നല്‍കരുതെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞിരുന്നു. വാക്സിന്‍ ഇതുവരെയും മുന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അത്തരമൊരു വാക്സിന് അംഗീകാരം നല്‍കുന്നത് തികച്ചും അപക്വവും അപകടകരവുമായ തീരുമാനമാണന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതിനെ എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രശംസിച്ചു.
Post Your Comments