മലപ്പുറം: ലീഗിനെ തോൽപിച്ചവർക്കെതിരെ വിവാദ പ്രസംഗവുമായി പുതിയ മലപ്പുറം നഗരസഭാ ചെയര്‍മാനും യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിയുമായ മുജീബ് കാടേരി. ‘ലീഗ് സ്ഥാനാര്‍ത്ഥികളെ തോല്പിച്ചവരെ.. നിങ്ങള്‍ കാലാകാലവും ആഹിറതില്‍ ഇതിന് കൈകെട്ടി മറുപടി പറയുകതന്നെ വേണ്ടിവരും. നമ്മള് കേവലം ലീഗല്ല. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗാണ്. വ്യക്തികളും, മത്സരിച്ച സ്ഥാനാര്‍ത്ഥിയും ഈ പാര്‍ട്ടിയില്‍ പ്രശ്നമല്ല.’ എന്നായിരുന്നു മുജീബ് കാടേരിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ. എന്നാൽ നിയുക്ത ചെയർമാനെ ട്രോളി സോഷ്യല്‍ മീഡിയ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം മുട്ടിപ്പടിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കാലുവാരിയതായ സൂചനകളെ തുടര്‍ന്നാണ് മുട്ടിപ്പടിയില്വെച്ചു നടന്ന പൊതുസമ്മേളനത്തില്‍ മുജീബ് കാടേരിയുടെ പ്രസംഗം. ഈ പ്രസംഗത്തിന്റെ വീഡിയോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ലീഗിന് വോട്ട്ചെയ്യാത്തവന് നരകത്തില്‍ പോകുമെന്നൊക്കെയുള്ള ട്രോളുകളാണ് ഇതിനെതിരെ വ്യാപകമായി പ്രചരിക്കുന്നത്. മുട്ടിപ്പടിയില്‍ ലീഗിന്റെ ഒരു വാര്‍ഡ് പോകാനുള്ള കാരണമെന്നും പറഞ്ഞ് മുട്ടിപ്പടിയിലെ സഹപ്രവര്ത്തകന്മാരോട് പറയാനുള്ളത് എന്നു പറഞ്ഞുകൊണ്ടാണ്ട് പ്രസംഗം തുടങ്ങുന്നത്.
പ്രസംഗത്തിന്റെ പൂര്‍ണ രൂപം
‘ നമ്മള് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗാണ് നമ്മള് കേവലം ലീഗല്ല. ആരെങ്കിലും ഒരാള്‍ ഈ പാര്‍ട്ടിയുടെ കൂടെ നിന്ന് ഈ പാര്‍ട്ടി വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അഞ്ചുവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ കാലാകാലവും ആഹിറതില്‍ നിങ്ങള്‍ കൈകെട്ടി മറുപടി പറയുകതന്നെ വേണ്ടിവരുമെന്നാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്. കാരണം തോല്പിച്ചത് മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയെ അല്ല, നിങ്ങള്‍ തോല്പിച്ചത് മദ്രാസിലെ പള്ളിയുടെ മുറ്റത്ത് അന്ത്യവിശ്രമംകൊള്ളുന്ന മഹാനായ നേതാവ് ഖാഇദ് മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബ് എന്ന സൂഫി വര്യന്റെ സത്യസന്ധതയെയാണ്.
Read Also: ജാമ്യം റദ്ദാക്കണം; യുഎപിഎ കേസിൽ അലനും താഹയ്ക്കുമെതിരെ എൻഐഎ; ഇന്ന് വിധി
നിങ്ങള്‍ മുമ്പ് പിടിച്ച കൊടി പച്ചയായിരുന്നുവെങ്കില് നിങ്ങള്‍ മുമ്പ് വിളിച്ച നേതാവിന്റെ പേര് പാണക്കാട് തങ്ങളായിരുന്നുവെങ്കില്‍ നിങ്ങള്‍ പിടിച്ച കൊടിയുടെ കളര്‍ ഈ അര്‍ധചന്ദ്രന്റെ പതാകയായിരുന്നുവെങ്കില്‍ വഞ്ചിക്കുകയും ചതിക്കുകയും കൂടെ നിന്ന് പാലം വലിക്കുകയും ചെയ്യുന്ന പാരമ്ബര്യം ഖാഇദെ മില്ലത്തിന്റെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തവര്ക്കില്ല. നിങ്ങള്‍ ഒരു പക്ഷെ ആ കൊടി പിടിച്ചിട്ടുണ്ടാകും. പക്ഷെ ആ കൊടിയുടെ പവിത്രത നിങ്ങളുടെ മനസ്സിലുണ്ടാകില്ല എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. കാരണം അധികാരത്തിന് വേണ്ടിയുണ്ടാക്കിയ പാര്‍ട്ടിയല്ല പ്രിയപ്പെട്ടവരെ മുസ്ലിംലീഗ്.
അഞ്ചുവര്‍ഷം കൂടുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ആളുകളെ വിജയിപ്പിക്കാനുള്ള പാര്‍ട്ടിയല്ല പ്രിയപ്പെട്ടവരെ മുസ്ലിംലീഗ്. ഈപാര്‍ട്ടിക്ക് വേണ്ടി നിങ്ങള്‍ ഊര്‍ജം ചെലവഴിച്ചിരുന്നുവെങ്കിലൂം, ഈപാര്ട്ടിക്കുവേണ്ടി കോഴിക്കോട് കടപ്പുറത്തേക്ക് സമ്മേളനത്തിന് നിങ്ങള്‍ വണ്ടിയില്‍ എണ്ണയടിച്ചുപോയിട്ടുണ്ടായിരുന്നുവെങ്കില്, ഏതെങ്കിലുമൊരു സമ്മേളനത്തില്‍ ഈ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നിങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നുവെങ്കില് പിന്നെ എന്തിനാണ് ഇതൊക്കെ. വ്യക്തികള്‍ ഈപാര്‍ട്ടിയില്‍ പ്രശ്നമല്ല, മത്സരിച്ച സ്ഥാനാര്‍ത്ഥി ഈ പാര്‍ട്ടിയില്‍ പ്രശ്നമല്ല.
മഹാനായ സി.എച്ച് പറഞ്ഞ പാര്‍ട്ടിയെ കണ്ട് നിങ്ങള്‍ ഈപാര്ട്ടിയോടൊപ്പം നില്‍ക്കണം. നേതാക്കന്മാരാകുന്നത് അവസരം ലഭിക്കുമ്ബോള്‍, സാഹചര്യം ഒത്തുവന്നാല്‍ പ്രായോഗികതയുടെ പേരില്‍ ഒരുപക്ഷെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞേക്കാം. ആരൊക്കെ ഉപേക്ഷിച്ചുപോയാലും ഞാന്‍ പിടിച്ച ഈ കൊടിയുണ്ടല്ലോ, ആളും അര്‍ത്ഥവും ഇല്ലാതെപോയ രാജ്യത്തെ പതിമൂന്നര ശതമാനം മുസല്‍മാന്റെ അന്തസ്സും ഇജ്ജത്തും കാത്ത്സൂക്ഷിച്ച കൊടിയാണ് ഈ കൊടിയെന്ന ബോധ്യമുണ്ടെങ്കില്‍ ആള് പ്രശ്നമല്ലെന്നും മുജീബ് കാടേരി പറഞ്ഞു.
Post Your Comments