കോഴിക്കോട് : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്ത്. പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെയാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്ത് വന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ ഇടയ്ക്കിടെ വന്നു കൊണ്ടിരിക്കും. മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിയ്പ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ കളിച്ചു കൊണ്ടിരിയ്ക്കുന്നതെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഭരണം കിട്ടില്ലെന്ന പേടിയിലാണ് കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിയ്ക്കുന്നതെന്നും ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രബല കക്ഷിയായ കോണ്‍ഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ പുറകേ പോകേണ്ട ഗതികേട് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായെങ്കില്‍ വരുംകാലത്ത് കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Post Your Comments