തൊടുപുഴ: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന നിശാ പാര്‍ട്ടിയും ലഹരിമരുന്നുപയോഗവും, കേസില്‍ വമ്പന്‍സ്രാവുകള്‍ ഉണ്ടെങ്കിലും കേസ് എടുത്തത് ഈ 9 പേര്‍ക്കെതിരെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. ശനിയാഴ്ച കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി.
Read Also : തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിയുടെ പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന് പിഴ ,
സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ 20ന് രാത്രിയിലാണ് നിശാപാര്‍ട്ടിക്കിടെ 59 പേര്‍ പിടിയിലായത്. വലിയ തോതില്‍ മയക്കുമരുന്നുകളും സ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വലിയ കൊച്ചി സ്വദേശിയും നടിയുമായ ബ്രെസ്റ്റി വിശ്വാസ് ഒഴികെയുള്ള എട്ട് പ്രതികളെയാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കഴിഞ്ഞ ദിവസം നാര്‍കോട്ടിക്‌സ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. മധുവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഓരോരുത്തരെയും പ്രത്യേകമിരുത്തി ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി വിവിധ ഉദ്യോഗസ്ഥര്‍ക്ക് ചുമതലയും നല്‍കിയിരുന്നു. ഇവര്‍ ഇതിന്റെ വിവരങ്ങള്‍ എസ്പിക്ക് കൈമാറി.
Post Your Comments