ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്‌സിനുകൾക്കെതിരെ വ്യാജപ്രചാരണങ്ങളുമായി പ്രതിപക്ഷ പാർട്ടികളും അണികളും രംഗത്തുണ്ട്. വ്യാജപ്രചരണങ്ങൾ നടത്തി ജനങ്ങളെ ഭീതിപ്പെടുത്തി സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്. സമാജ്‌വാദി പാർട്ടിയും സീതാറാം യെച്ചൂരിക്കും അഖിലേഷ് യാദവിനുമെല്ലാം ഇക്കാര്യത്തിൽ ഒരേ സ്വരമാണെന്നുള്ളതാണ് അതിശയം.
‘വാക്സിൻ സ്വീകരിച്ചാൽ അപകടം സംഭവിക്കും. ഞങ്ങളെ കൊല്ലാനോ ജനസംഖ്യ കുറയ്ക്കാനോ വേണ്ടിയാണ് വാക്‌സിൻ നൽകിയതെന്ന് നാളെ ജനങ്ങൾ പറഞ്ഞേക്കാം. നിങ്ങൾ ചിലപ്പോൾ വന്ധ്യംകരിക്കപ്പെട്ടേക്കാം. അങ്ങനെയുണ്ടാൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് കുട്ടികളുണ്ടാകില്ല. ഇത്തരത്തിൽ എന്തുവേണമെങ്കിലും സംഭവിക്കാം’. എന്നായിരുന്നു സമജ് വാദി പാർട്ടി നേതാവ് അഷുതോഷ് സിൻഹ ആരോപിച്ചത്.
Also Read: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് യഥാർത്ഥ ജനവിധിയല്ല; ഭരണം പിടിച്ചെടുക്കാനൊരുങ്ങി ബിജെപി
കൊറോണ വാക്‌സിൻ സ്വീകരിക്കില്ലെന്നും വിശ്വാസമില്ലെന്നുമായിരുന്നു അഖിലേഷ് യാദവ് പ്രതികരിച്ചത്. സമാനമായ അഭിപ്രായമാണ് സീതാറാം യെച്ചൂരിക്കുമുള്ളത്. എന്നാൽ, ഇക്കൂട്ടർക്കെല്ലാം ശക്തമായ മറുപടിയാണ് ബിജെപി നൽകുന്നത്. ശാസ്ത്ര-പിന്തുണയുള്ള പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഗവേഷകരെ ഇത്തരത്തിൽ അപമാനിക്കരുതെന്നും രാഷ്ട്രീയക്കാരോട് ആവശ്യപ്പെടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.
സ്ഥിരമായ രാഷ്ട്രീയ പാർശ്വവൽക്കരണത്തിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും പറഞ്ഞു. വാക്സിനെതിരെ ജയറാം, തരൂർ, അഖിലേഷ്, യെച്ചൂരി തുടങ്ങിയവർ ഒറ്റക്കെട്ടായി രൂപം കൊള്ളുകയാണ്. അവർ ആദ്യം സൈനികരുടെ വീര്യത്തെ ചോദ്യം ചെയ്തു. ഇപ്പോൾ വാക്സിന് അംഗീകാരം ലഭിച്ചതിലും അവർ അസ്വസ്തരാണെന്ന് പുരി പറഞ്ഞു.
Also Read: നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു
ഇന്ത്യ പ്രശംസനീയമായ എന്ത് നേടിയാലും പ്രതിപക്ഷ പാർട്ടി ആ നേട്ടങ്ങളെയെല്ലാം പരിഹസിക്കുകയാണ് ചെയ്യ്കയെന്ന് പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ ആരോപിച്ചു. “കാട്ടു സിദ്ധാന്തങ്ങൾ” കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം. സർക്കാരിന്റെ പുതിയ ഇടപെടൽ പൊതുനന്മയ്ക്ക് കാരണമാകും, നേട്ടങ്ങളെ എതിർക്കാനും പരിഹസിക്കാനും മാത്രം വാ തുറക്കുന്ന കോൺഗ്രസ് പഴഞ്ചൻ സിദ്ധാന്തങ്ങൾ കൊണ്ടുവരാണ് ശ്രമിക്കുന്നത്. കാട്ടുരീതികൾ മതിയെന്ന അവരുടെ ചിന്താഗതി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോവിഡ് വാക്സിനുകളെന്ന് നദ്ദ പറഞ്ഞു.
അതേസമയം, വാക്സിനിൽ വിശ്വാസമില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാക്കൾക്ക് മാസ് മറുപടിയാണ് ബിജെപി പ്രവർത്തകർ നൽകുന്നത്. വിശ്വാസമില്ലെങ്കിൽ സ്വീകരിക്കണ്ടെന്ന സിമ്പിൾ മറുപടിയാണ് ഇവർ നൽകുന്നത്.
Post Your Comments