KeralaLatest NewsNews

തിരുവാഭരണപാത സഞ്ചാരയോഗ്യമാക്കി സേവാഭാരതി

മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല: കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ തിരുവാഭരണപാത സഞ്ചാരയോഗ്യമാക്കി. സേവാഭാരതി പ്രവർത്തകർക്കൊപ്പം ശബരിമല വാർഡ് മെമ്പർ ശ്രീമതി മഞ്ജു പ്രമോദ് ശ്രമസേവയിൽ പങ്കെടുത്തു. എന്നാൽ മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി. മകരവിളക്ക് ദിവസമായ ജനുവരി 14 ന് മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തർക്ക് മാത്രമേ ദർശനാനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒന്നരക്കോടിയിലധികം കള്ളപ്പണം; സ്വർണം വാങ്ങുന്നതിന് സ്വരൂപിച്ച പണമെന്ന് പ്രതികൾ

അതേസമയം കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ശബരിമല ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയ്ന്‍മെൻ്റ് സോണായി പ്രഖ്യാപിക്കണമെന്ന ആരോഗ്യ വകുപ്പു നിര്‍ദേശത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തുവന്നു. ശബരിമലയിലെ ശാന്തിമാരടക്കമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. എന്നാല്‍ ശബരിമല ജനവാസ മേഖലയല്ലാത്തതിനാല്‍ കണ്ടെയ്ന്‍മെൻ്റ് സോണായി പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും യാതൊരു കാരണവശാലും ഭക്തരെ വിലക്കില്ലെന്നുമാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button