കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് എൻഐഎ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ധാക്കിയിരിക്കുന്നു. ഇരുവരും ഉടൻ തന്നെ കോടതിയിൽ കീഴടങ്ങണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുകയാണ്. വിചാരണ ഒരു വർഷത്തിനകം തീർക്കണമെന്നും ഹൈക്കോടതി ഉത്തരവ് നൽകി. എന്നാൽ അതേസമയം, ചികിത്സയിൽ കഴിയുന്നതിനാൽ അലൻ ഉടൻ കീഴടങ്ങേണ്ടതില്ല. എന്നാൽ താഹ ഫസൽ കീഴടങ്ങണമെന്നാണ് നിർദ്ദേശം.തെളിവുകൾ പരിശോധിക്കാതെയാണ് എൻഐഎ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നാണ് എൻഐഎ വാദം ഉയർന്നത്.
എന്നാൽ അതേസമയം കേസിൽ യുഎപിഎ നിലനിർത്താൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ആയിട്ടില്ലെന്നാണ് പ്രതികൾ കോടതിയെ അറിയിക്കുകയുണ്ടായി. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബർ 9നാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.
Post Your Comments