Latest NewsNewsEntertainment

ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റതിന്റെ കാരണം വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂര്‍.

100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല

ഇപ്പോൾ മലയാള സിനിമാ മേഖലയിലെ പ്രധാന ചർച്ചാ വിഷയം മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 2 വിന്റെ ഒടിടി റിലീസാണ്. തിയറ്ററുകാർ കോവിഡ് പ്രതിസന്ധി മറകടക്കാൻ സൂപ്പർ താര ചിത്രങ്ങൾക്കായി കാത്തിരിക്കുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ഇത് തിയറ്ററുകാരോട് ചെയ്യുന്ന ചതിയാണെന്ന വിമർശനം ധാരാളം ഉയർന്നിരുന്നു. എന്നാൽ 100 കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാര്‍ തിയേറ്ററുകള്‍ എത്തിക്കാന്‍ വേണ്ടിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റതെന്ന് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

”ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്‍ക്കാന്‍ മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു. അതിനായി കരാറും ഒപ്പുവച്ചിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും എപ്പോള്‍ തിയറ്റര്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടു. ഇതോടെയാണ് ദൃശ്യം ഒടിടിക്ക് നല്‍കിയതെന്ന്” ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

”കോവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ എനിക്കു മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്. അതു വേണ്ടെന്നുവച്ചതു മരക്കാര്‍ തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ്. ആ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരോടും കാണികളോടും എനിക്കുള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്. 100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാകും എന്നുപോലും അറിയാതെയാണു 9 മാസം കാത്തിരുന്നത്. ആദ്യ കുറച്ചു ദിവസം പിരിമുറുക്കംമൂലം ഞാന്‍ തളര്‍ന്നുപോയേനെ. ആന്റണീ വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്നു മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ പറഞ്ഞ വാക്കുകള്‍ മാത്രമായിരുന്നു പിടിച്ചു നിര്‍ത്തിയത്.’ ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button