Latest NewsIndiaNews

ഉപഭോക്താക്കള്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ഇഡി അറിയും

ഇടപാട് നടത്തുമ്പോള്‍ വിവരങ്ങള്‍ അറിയിക്കണം : ജ്വല്ലറികള്‍ക്ക് സര്‍ക്കുലര്‍

തിരുവനന്തപുരം: ഇനി സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ ഉപഭോക്താക്കളുടെ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 10 ലക്ഷമോ അതിലധികമോ തുകയ്ക്കുളള സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ അതിന്റെ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ജ്വല്ലറികള്‍ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) സര്‍ക്കുലര്‍ അയച്ചു തുടങ്ങിയിരിക്കുന്നത്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരം കൈമാറണമെന്നത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Read Also : കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയർത്തി അടുത്ത മഹാമാരി ; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

സ്വര്‍ണാഭരണ മേഖലയെ കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (PMLA) പരിധിയിലാക്കി 2020 ഡിസംബര്‍ 28 ന് പുറപ്പെടുവിച്ച ധനമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പുതിയ നിയമ പ്രകാരം ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ ഒന്നോ അതിലധികം തവണയായോ 10 ലക്ഷം രൂപയ്‌ക്കോ അതിന് മുകളിലോ സ്വര്‍ണഭരണങ്ങള്‍ വാങ്ങിയാല്‍ ഇനിമുതല്‍ ഇഡിയെ അറിക്കേണ്ടി വരുമെന്നും അസോസിയേഷന്‍ പറയുന്നു. ഇത്തരം ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കുകയും വിവരങ്ങള്‍ കൃത്യമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ അറിയിക്കേണ്ടിയും വരും.

രേഖകളില്ലാത്ത പണമോ സ്വര്‍ണമോ പിടിച്ചെടുത്താല്‍ 82.5% സര്‍ക്കാരിലേക്ക് പിഴ ചുമത്തുകയാണ് നിലവിലുള്ള നിയമം. എന്നാല്‍, പുതിയ സര്‍ക്കുലര്‍ പ്രകാരം രേഖകളില്ലാത്ത സ്വര്‍ണമോ പണമോ പിടിച്ചെടുത്താല്‍ അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ഉടമയ്ക്കും ജീവനക്കാര്‍ക്കും മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നതുമാണ് പുതിയ നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button