KeralaLatest NewsNews

ലക്ഷം വീടല്ല, ഭൂ​മി​ക്ക് ആ​ധാ​ര​വും ക​ര​മ​ട​ച്ച ര​സീ​തു​മു​ണ്ട്; ഭൂ​മി വ​സ​ന്ത​യു​ടേ​തെ​ന്ന് അഭിഭാഷകര്‍

ബോ​ബി ചെ​മ്മ​ണ്ണൂ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ര്‍ നി​യ​മാ​നു​സ​ര​ണം

തി​രു​വ​ന​ന്ത​പു​രം: തർക്ക ഭൂമി എന്ന് ആരോപിച്ചു കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ നെ​യ്യാ​റ്റി​ന്‍ക​ര​യി​ല്‍ ദ​മ്പ​തി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഭൂ​മി വസന്തയുടേത് ആണെന്ന് അ​ഭി​ഭാ​ഷ​ക​രാ​യ കെ. ​ജി. വി​ജ​യ​കു​മാ​റും കെ.​വി. ശി​വ​പ്ര​സാ​ദും. 1972ലെ ​ല​ക്ഷം​വീ​ട് പ​ദ്ധ​തി പ്ര​കാ​രം പ​ട്ട​യം ന​ല്‍​കി​യ​ത​ല്ലെ​ന്നും വ​സ​ന്ത​യു​ടേ ഭൂമി ആണെന്ന് തെ​ളി​യി​ക്കു​ന്ന വി​ല​യാ​ധാ​ര​ത്തി​െന്‍റ​യും നി​കു​തി ര​സീ​തി​െന്‍റ​യും പ​ക​ര്‍പ്പു​ക​ളും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അവർ പ്ര​ദ​ര്‍​​ശി​പ്പി​ച്ചു.

1989 ല്‍ ​എ​ല്‍.​എ8/89 എ​ന്ന ന​മ്ബ​റി​ല്‍ സു​കു​മാ​ര​ന്‍നാ​യ​ര്‍ക്കാ​ണ് ആ​ദ്യം പ​ട്ട​യം ല​ഭി​ച്ച​ത്. അ​ദ്ദേ​ഹം ഈ ​ഭൂ​മി 2001 ല്‍ ​സു​ഗ​ന്ധി​ക്ക് വി​ല​യാ​ധാ​രം ന​ല്‍കി. 2006 ലാ​ണ് വ​സ​ന്ത വാ​ങ്ങു​ന്ന​ത്. വ​സ​ന്ത വി​ല കൊ​ടു​ത്തു​വാ​ങ്ങി. മ​തി​ലു​കെ​ട്ടി അ​നു​ഭ​വി​ക്കു​ന്ന വ​സ്തു​വി​ല്‍ അ​ക്ര​മം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക​ളും ഉ​ത്ത​ര​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ​െപാ​ലീ​സ് എ​ത്തി​യ​ത്.സ​ത്യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കാ​തെ പ്ര​തി​ക​ളു​ടെ വ​സ്തു​വാ​ണെ​ന്നും ത​ര്‍​ക്ക​വ​സ്തു​വാ​ണെ​ന്നും പ്ര​ഖ്യാ​പി​ക്കു​ന്ന രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ​യും ചി​ല അ​ഭി​ഭാ​ഷ​ക​രു​ടെ​യും അ​പ​ക്വ പെ​രു​മാ​റ്റ​ത്തി​ല്‍ ദുഃ​ഖ​മു​ണ്ട്. ബോ​ബി ചെ​മ്മ​ണ്ണൂ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ര്‍ നി​യ​മാ​നു​സ​ര​ണ​മാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വാർത്ത സമ്മേളനത്തിൽ പ​റ​ഞ്ഞു.

എന്നാൽ പ​ട്ട​യം ഇ​പ്പോ​ഴും സു​കു​മാ​ര​ന്‍ നാ​യ​ര്‍, വി​മ​ല തു​ട​ങ്ങി​യ​വ​രു​ടെ പേ​രി​ലാ​ണെ​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇ​വ​ര്‍ നി​ഷേ​ധി​ച്ചി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button