ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് മുന്നണി വിടുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഫുല്‍ പട്ടേല്‍ കേരള ഘടകത്തെ അറിയിക്കും. കൂടാതെ സംസ്ഥാനത്തെ എന്‍സിപി നേതാക്കള്‍ക്കെതിരെയുള്ള പരാതി അറിയിക്കാന്‍ ദില്ലിയിലെത്തുന്ന മന്ത്രി എ.കെ. ശശീന്ദ്രനോടും ഈ നിലപാട് പാര്‍ട്ടി വ്യക്തമാക്കുമെന്നാണ് സൂചന. അതേസമയം എല്‍ഡിഎഫ് മുന്നണി വിട്ടാല്‍ യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments