Latest NewsNewsIndia

മോദി സര്‍ക്കാര്‍ അധികാര ഗര്‍വ്വ് ഉപേക്ഷിച്ച് മുന്നോട്ട് വരണം : സോണിയ ഗാന്ധി

എത്രയും വേഗം പുതിയ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിയ്ക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി : കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. യു.പി ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി എത്തിയത്. കേന്ദ്രം ഭരിയ്ക്കുന്നത് അധികാര ഗര്‍വ്വ് ബാധിച്ചവരാണെന്നും കര്‍ഷകരുടെ മരണം പോലും അവര്‍ക്ക് പ്രശ്നമല്ലെന്നും എത്രയും വേഗം പുതിയ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിയ്ക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

” ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍മ്മിയ്ക്കണം. തണുപ്പിലും മഴയിലും മരിക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ അധികാര ഗര്‍വ്വ് ഉപേക്ഷിച്ച് മുന്നോട്ട് വരണം. മൂന്ന് കരിനിയമങ്ങളും നിരുപാധികം പിന്‍വലിയ്ക്കണം. ഇതാണ് രാജധര്‍മ്മവും മരിച്ചവര്‍ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയും. സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം രാജ്യത്ത് അധികാരത്തില്‍ വന്ന ഏറ്റവും അഹങ്കാരിയായ സര്‍ക്കാരാണിത്.

രാജ്യത്തിന്റെ അന്നദാതാക്കളുടെ കഷ്ടപ്പാടുകളും പോരാട്ടങ്ങളും പോലും കാണാന്‍ കഴിയാത്തതും അതുകൊണ്ടാണ്. കര്‍ഷകരുടെ മരണം മോദി സര്‍ക്കാരിനെയോ മന്ത്രിമാരെയോ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചിട്ടില്ല. അവര്‍ ഒരു ആശ്വാസ വാക്കും പറഞ്ഞിട്ടില്ല. അന്തരിച്ചവര്‍ക്ക് ഞാന്‍ ആദരാഞ്ജലി അര്‍പ്പിയ്ക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു” – സോണിയ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button