തിരുവനന്തപുരം; സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
തിയറ്ററുകളിൽ സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകളെ അനുവദിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെയേ തിയേറ്ററുകള്‍ തുറക്കാവുവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രാത്രി 9 മണിയോടെ പ്രദര്‍ശനം അവസനിപ്പിക്കണം. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം.
വായു സഞ്ചാരം കുറഞ്ഞ അടച്ചിട്ട സ്ഥലം, ആള്‍കൂട്ടം, അടുത്ത സമ്പർക്കത്തിന് സാധ്യത എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
മള്‍ട്ടിപ്ളെക്സുകളില്‍ ആള്‍കൂട്ടം ഒഴിവാക്കാന്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം ക്രമീകരിക്കണം. ഒന്നിടവിട്ട സീറ്റുകളിലെ ആളുകളെ ഇരുത്താവു. ഇതിനായി സീറ്റ് മാപ്പിങ് നടത്തണം.
തിയേറ്റര്‍ ജീവനക്കാരെല്ലാം കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
Post Your Comments