ന്യൂയോർക്ക്: ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും. താത്ക്കാലിക സുരക്ഷാ സമിതി അംഗമായുള്ള ഇന്ത്യയുടെ കാലാവധി ആരംഭിയ്ക്കുന്നതിന് മുന്നോടിയായാണ് ത്രിവർണ്ണപതാക സ്ഥാപിയ്ക്കുന്നത്. 5 പുതിയ തത്ക്കാലിക അംഗങ്ങളുടെ 2 വർഷ കാലാവധിയാണ് ഇന്ന് ആരംഭിയ്ക്കുക.
Read Also: കുടിയൊഴുപ്പിക്കൽ ദുരന്തം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി; വാഗ്ദാനവുമായി സി.പി.എം
എന്നാൽ ഇന്ത്യയ്ക്ക് പുറമേ നേർവ്വേ, കെനിയ, അയർലന്റ് , മെക്‌സിക്കോ എന്നിവയാണ് പുതുതായി ഇന്ന് സുരക്ഷാ സമിതിയുടെ ഭാഗമാകും. താത്ക്കാലിക അംഗരാജ്യങ്ങൾ. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പതാക സ്ഥാപിയ്ക്കുക. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യൻ പ്രതിനിധി രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഒരു മാസം അലങ്കരിയ്ക്കും.
Post Your Comments