ചങ്ങനാശ്ശേരി: കാലങ്ങളായി നിലനിന്നിരുന്ന അതിരുതര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികളെ സിമന്റ് കട്ടകൊണ്ട് എറിഞ്ഞു. പരാതിക്കാരായ തോട്ടയ്ക്കാട് പാടിക്കല്‍ വീട്ടില്‍ ജോമോന്-മിനി ദമ്ബതികള്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെ തോട്ടയ്ക്കാട് ആശുപത്രി കവലക്ക് സമീപമാണ് സംഭവം. ജോമോനും മിനിയും സഹോദരന്റെ വീട്ടില്‍ പോയശേഷം സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് സമീപത്തെ കെട്ടിടത്തില്‍നിന്ന് ആക്രമണമുണ്ടായത്.
Read Also: 216;ഞങ്ങള്‍ മുന്നണി വിടും, നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട ആവശ്യമില്ല
സിമന്ന്റ് കട്ടകള്‍കൊണ്ടുള്ള ഏറില്‍ ഇരുവരുടെയും തലക്ക് പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നേടിയ ഇവര്‍ വാകത്താനം പൊലീസില്‍ പരാതി നല്കി. അനധികൃത നിര്‍മാണത്തിനെതിരെ കോടതിയില്‍ പരാതി നിലനില്‍ക്കെയാണ് പ്രതികളെന്ന് ആരോപിക്കുന്നവര്‍ ജോമോനും മിനിക്കുമെതിരെ ആക്രമണം നടത്തിയത്.
Post Your Comments