കൊച്ചി: കോവിഡ് വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോളുകൾ കൂടുന്നു. തട്ടിപ്പ് സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് പോലീസ് അറിയിക്കുകയുണ്ടായി. ഫോണിൽ വിളിച്ച് വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കും. പിന്നീട് ഫോണിലേക്ക് വിളിയെത്തും. ഇതിനായി ആധാർ നമ്പർ, ഇമെയിൽ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങൾ ചോദിക്കുന്നത്. ആധാർ നമ്പർ നൽകുന്നവർക്ക് രജിസ്ട്രേഷൻ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി. അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും. ഇത്തരത്തിലാണ് സംഘം പണം തട്ടുന്നത്. ഒ.ടി.പി നമ്പർ കൈമാറുന്നതോടെ ആധാർ നമ്പർ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയും ചെയ്യുന്നതാണ്. കോവിഡ് വാക്സിൻ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകൾ തുറക്കരുതെന്നു പോലീസ് നിർദേശം നൽകിയിരിക്കുകയാണ്.
Post Your Comments