ലണ്ടന്‍: കോവിഡ് വാക്സിന്‍ എടുത്താല്‍ കുറച്ചുനാളത്തേക്ക് മദ്യപിക്കരുതെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ദർ.ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളെ ചെറുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന, അന്നനാളത്തിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ മദ്യം പ്രതികൂലമായി ബാധിക്കും.ഇത് ശ്വേത രക്ത കോശങ്ങളും ലിംഫോസൈറ്റുകളും ഉള്‍പ്പടെയുള്ള പ്രതിരോധ കേശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തും. വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളുടെ ഉദ്പാദനത്തെ ഇത് വിപരീതമായി ബാധിക്കും.
Read Also : കോതമംഗലം പള്ളി കേസ് : ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും
എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലിസ്റ്റായ ഡോ. റോംഗ്ക്സ് ഇക്കാറിയ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയിരുന്നു. പ്രൊസെക്കൊ ഇനത്തില്‍ പെട്ട മദ്യം മൂന്ന് ഗ്ലാസ് വീതം നല്‍കിയാണ് പഠനം നടത്തിയത്. മദ്യപിക്കുന്നതിനു മുന്‍പും അതിനു ശേഷവും ഉള്ള രക്തസാമ്ബിളുകള്‍ എടുത്തിരുന്നു. ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ലിംഫോസൈറ്റ് കോശങ്ങള്‍ പകുതിയോളമായി കുറയുവാന്‍ ആ മൂന്ന് ഗ്ലാസ് മദ്യം മതിയായിരുന്നു എന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. ലിംഫോസൈറ്റ്സില്‍ വരുന്ന കുറവ് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയേയും കുറയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ഇമ്മ്യുണോളൊജിസ്റ്റായ പ്രൊഫസര്‍ ഷീന ക്ര്യൂക്ക്ഷാങ്കും പറയുന്നു.
അതുകൊണ്ട്, കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചാല്‍ കുറച്ചു ദിവസത്തേക്ക് മദ്യപിക്കരുതെന്ന് ഡോ ഷീനയും നിര്‍ദ്ദേശിക്കുന്നു. വാക്സിന്‍ ഫലവത്തായി പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. വാക്സിന്‍ എടുക്കുന്നതിന്റെ തലേദിവസമോ അല്ലെങ്കില്‍ അത് എടുത്തതിനു ശേഷം കുറച്ച് ദിവസങ്ങള്‍ക്കുള്ളീലോ മദ്യപിച്ചാല്‍ വാക്സിന്‍ ഫലവത്താവുകയില്ല എന്നും ഡോ, ഷീന പറയുന്നു.
Post Your Comments