ആറളം : പൊതുപരീക്ഷക്ക് മുന്നോടിയായി 10-12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്ലാസുകളാരംഭിച്ചെങ്കിലും ഭൂരിഭാഗം ആദിവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിപ്പിക്കാന്‍ അധ്യാപകരും പ്രിന്‍സിപ്പലുമില്ല.
Read Also : അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും
അടിയന്തരമായും അധ്യാപകരെയും പ്രിന്‍സിപ്പലിനെയും നിയമിച്ച് ആറളം ഫാം ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ അക്കാദമിക്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും അറിയിച്ചു.കോമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 104 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 90 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലെ ആദിവാസി വിദ്യാര്‍ഥികളാണ്.
Post Your Comments