KeralaCinemaLatest NewsNewsEntertainment

അനില്‍ പനച്ചൂരാന്റെ പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവം : കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഫസല്‍ ഉള്‍ അക്ബര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു പോസ്റ്റ്മാർട്ടം. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിവരം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമായതിനാല്‍ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button