
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും തമിഴ്‌നാട്ടിലേക്ക് .ജനുവരി 13ന് വൈകുന്നേരും അമിത്ഷാ ചെന്നൈയിലെത്തും. തമിഴ് രാഷ്ട്രീയ വാരികയായ തുഗ്ലക്ക് മാസികയുടെ ചടങ്ങിൽ പങ്കെടുക്കാനാണ് എത്തുന്നത്.
തുഗ്ലക് മാസികയുടെ എഡിറ്റർ ഗുരുമൂർത്തിയുമായി ജനുവരി 14ന് അമിത് ഷാ കൂടിക്കാഴ്ച നടത്തും. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രിയുടെ ഗുരുമൂർത്തിയുമായുള്ള കൂടിക്കാഴ്ച ഏറെ നിർണായകമാണെന്നാണ് വിലയിരുത്തൽ. രജനികാന്തുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് അമിത് ഷാ തമിഴ്‌നാട് സന്ദർശിക്കുന്നത്. നവംബർ 21ന് അമിത്ഷാ തമിഴ്‌നാട് സന്ദർശനം നടത്തിയിരുന്നു.
Post Your Comments