തിരുവനന്തപുരം: നടി അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന മൂത്താണ് നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ഫസിലുള്ള അക്‌ബറിന്റെ മൊഴി. പൊലീസ് കസ്റ്റഡിയില്‍ മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ ഇയാള്‍ പെരുമാറുന്നുണ്ട്. എന്നാല്‍ മലപ്പുറത്തുകാരന് മാനസിക പ്രശ്‌നമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് അറസ്റ്റിലായ പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇന്ന് വൈകിട്ടോടെ വിശദ ചോദ്യം ചെയ്യല്‍ നടക്കും. പ്രത്യേക പൊലീസ് സംഘത്തെ ഇതിനായി നിയോഗിക്കും.
ആരാധന മൂത്ത് താരത്തെ കാണാന്‍ വീട്ടില്‍ എത്തിയെന്നും ഗൂഗിള്‍ മാപ്പാണ് വഴി കാട്ടിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അഹാനയ്ക്ക് കോവിഡ് ബാധിച്ചത് പത്രങ്ങളില്‍ വാര്‍ത്തായയിരുന്നു. നടിയായ അഹാനയോട് ആരാധനയാണ്. അസുഖമെന്ന് അറിഞ്ഞതോടെ മനസ്സ് വേദനിച്ചു. നടിയെ കാണാന്‍ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തി-ഇതാണ് ഫസിലുള്ള അകബ്‌റിന്റെ കുറ്റസമ്മത മൊഴി. ഗേറ്റ് ചാടിക്കടന്നതിന് തെളിവായി വീഡിയോ ഉണ്ട്. അതുകൊണ്ട് തന്നെ ഇയാളെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത.
എന്നാൽ ആദ്യം കോളിങ് ബെല്‍ അടിച്ചു. എന്നാല്‍ ആരും ഗേറ്റ് തുറന്നില്ല. അഹാനയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാണാതെ പോവില്ലെന്ന് പറഞ്ഞിട്ടും പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. അതേ തുടര്‍ന്നാണ് ഗേറ്റ് ചാടിയതെന്നാണ് ഇയാളുടെ മൊഴി. പൊലീസ് കസ്റ്റഡിയില്‍ അസ്വാഭാവികമായി പ്രതികരിക്കുന്നുമുണ്ട്. ഇയാളുടെ അഡ്രസും മറ്റും ശരിയാണോ എന്ന് ഉറപ്പിക്കാനും അന്വേഷണം പൊലീസ് നടത്തി. ഇതെല്ലാം ശരിയാണെന്ന് വട്ടിയൂര്‍ക്കാവ് എസ് ഐ അനില്‍കുമാര്‍ ഉറപ്പിക്കുകയും ചെയ്തു.
Read Also: ജാക്ക് മായെ കാണാനില്ല; ചൈനീസ് സര്‍ക്കാറിനെതിരെ വിമര്‍ശനം
നാടകീയമായിട്ടായിരുന്നു ഇയാളുടെ ഇടപെടലുകള്‍. ഗേറ്റില്‍ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റില്‍ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
വീട്ടിലെ ബഹളം തുടര്‍ന്നതോടെ കൃഷ്ണകുമാറും കുടുംബവും വീട്ടിന് മുകളിലത്തെ നിലയിലെത്തി. ഇയാളോട് എവിടെ നിന്നാണെന്ന് ചോദിക്കുകയും ചെയ്തു. ഇതിനോട് ചാവി എടുക്കില്ലേ എന്നായിരുന്നു മറു ചോദ്യം. അതവിടെ നില്‍ക്കിട്ടെ എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ടു തന്നെ ഇയാള്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. ഇത് കൃഷ്ണകുമാറും കുടുംബവും മൊബൈലില്‍ ചിത്രീരിച്ചിട്ടുണ്ട്. മുന്‍ വശത്തെ വാതില്‍ അടഞ്ഞു കിടന്നതു കൊണ്ട് മാത്രം അകത്തേക്ക് കയറാനും മറ്റ് നാശ നഷ്ടം ഉണ്ടാക്കാനുമായില്ല.
അതേസമയം ഈ സാഹചര്യത്തില്‍ ഇയാള്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് രാത്രി തന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബിടെക് പഠന പൂര്‍ത്തിയാക്കാത്ത യുവാവാണ് അക്രമം കാട്ടിയത് എന്ന് ഇതോടെ മനസ്സിലായി. നാട്ടിലും ഇയാള്‍ സ്ഥിരം പ്രശനക്കാരനാണെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തും. ജയില്‍ അടച്ചോളൂവെന്നായിരുന്നു വീട്ടില്‍ നിന്നുള്ള പ്രതികരണം.
Post Your Comments