ആലപ്പുഴ : യു ഡി എഫിനെയും മുസ്ലീം ലീഗിനെയും രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൻ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യു ഡി എഫ് ഛിന്നഭിന്നമായെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നാളിതുവരെ കേട്ടിട്ടില്ലാത്ത ചില സമവാക്യങ്ങൾ ഉരുത്തിരിയുന്നതായി കാണുന്നു. ഈ കൂട്ടുകെട്ട് വന്നതോടെ കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും പ്രസക്തിതന്നെ ഇല്ലാതാവുകയാണ്. കേരള രാഷ്ട്രീയത്തിൽ യു ഡി എഫിനെ ഹൈജാക്ക് ചെയ്ത് കുഞ്ഞാലിക്കുട്ടി കൊണ്ടുപോകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments