ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിരിക്കുന്നു. മെന്ദാർ സെക്‌ടറിലാണ് ആക്രമണം നടന്നിരിക്കുന്നത്. ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ജനുവരി ഒന്നിന് പാക് സൈന്യം രജൗരി ജില്ലയിലെ നൗഷാര സെക്‌ടറിലും ആക്രമണം നടത്തിയിരുന്നു.
Post Your Comments