റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകൾ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കിൽ എത്തിയിരിക്കുന്നു. ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 82 പേർക്ക് മാത്രമാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് പേരാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിച്ചിരിക്കുന്നത്. 180 രോഗബാധിതർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363061 ഉം രോഗമുക്തരുടെ എണ്ണം 354443 ഉം ആയി. മരണസംഖ്യ 6246 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2372 പേരാണ്. ഇതിൽ 358 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത് . ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
Post Your Comments