റാഞ്ചി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റിന് പുറത്തുള്ള വിവിധ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇതോടൊപ്പം കൃഷി കാര്യങ്ങളുമായാണ് ധോണി മുന്നോട്ട് പോകുന്നത്. റാഞ്ചിയിലെ സെംബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്.
പച്ചക്കറികള്‍ നട്ട് വളര്‍ത്തുന്ന ഭൂമി 10 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നു. ഫാം ഹൗസിന്റെ മൊത്തം വിസ്തീര്‍ണ്ണം ഏകദേശം 43 ഏക്കര്‍ വരും. സ്ട്രോബെറി, കാബേജ്, തക്കാളി, ബ്രൊക്കോളി, കടല, ഹോക്ക്, പപ്പായ എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന കൃഷി. റാഞ്ചിയിലുള്ളവരൊക്കെ ധോണിയുടെ കൃഷി വിളകളുടെ ആവശ്യക്കാരാണ്. എങ്കിലും തന്റെ ഫാം ഹൗസില്‍ വിളഞ്ഞ വിവിധ പച്ചക്കറികളും പഴവര്‍ഗങ്ങളും ദുബായിലേക്ക് കയറ്റി അയക്കാന്‍ ധോണി ഒരുങ്ങുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കയറ്റുമതിയ്ക്കായുള്ള ചര്‍ച്ചകളും ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. റാഞ്ചിയില്‍ നിന്ന് ദുബായിലേക്ക് പച്ചക്കറികള്‍ അയക്കുന്നതിന്റെ ഉത്തരവാദിത്വം ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. പച്ചക്കറികള്‍ യുഎഇയില്‍ വില്‍ക്കുന്നതിനുള്ള ഏജന്‍സിയെയും കണ്ടെത്തി. ആള് സീസണ് ഫാം ഫ്രെഷ് എന്ന ഏജന്‍സിയെയാണ് ചുമതലയ്ക്കായി തിരഞ്ഞെടുത്തത്. ഈ ഏജന്‍സിയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ധോണിയുടെ പച്ചക്കറികള്‍ കയറ്റി അയയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments