അമരാവതി : ആന്ധ്രപ്രദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും നേരെയുണ്ടാകുന്ന അക്രമങ്ങളിൽ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി ഒരു നടപടിയുണ്ടാകാത്തതില്‍ വിമര്‍ശനവുമായി ടി.ഡി.പി. അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. ഹിന്ദുക്കളോട് വിശ്വാസ വഞ്ചന കാട്ടുകയാണ് ജഗന്‍മോഹന്‍ റെഡ്ഡിയെന്ന് നായ്ഡു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിശാഖപട്ടണത്തുളള രാമതീര്‍ഥം ക്ഷേത്രത്തില്‍ 400 വര്‍ഷം പഴക്കമുളള രാമ വിഗ്രഹത്തിന്റെ ഒരു ഭാഗം അക്രമികള്‍ തകര്‍ത്ത സംഭവത്തില്‍ റെഡ്ഡി സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രി ക്രിസ്തുമത വിശ്വാസിയായതിനാല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും നായിഡു കുറ്റപ്പെടുത്തി.
19 മാസങ്ങള്‍ക്കിടയില്‍ ക്ഷേത്രങ്ങള്‍ക്കെതിരേയും വിഗ്രങ്ങള്‍ക്കെതിരേയും പൂജാരിമാര്‍ക്കെതിരെയും 127 ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാല്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. ജഗന്‍ മോഹന്‍ റെഡ്ഡി ഒരു ക്രിസ്ത്യാനി ആയിരിക്കാം. സ്വന്തം അധികാരം ഉപയോഗിച്ച് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താം എന്നുകരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. അധികാരത്തിലിരിക്കുന്ന ആളുകള്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ അത് വിശ്വാസനവഞ്ചനയണെന്നും നായിഡു പറഞ്ഞു.
Post Your Comments