Latest NewsNewsIndia

ഹയർസെക്കന്ററി പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥിനികൾക്ക് സ്‌കൂട്ടറുകൾ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ

ഗുവാഹട്ടി : ഹയർസെക്കന്ററി പരീക്ഷയിൽ ഉത്തത വിജയം നേടുന്ന വിദ്യാർത്ഥിനികൾക്ക് സ്‌കൂട്ടറുകൾ വിതരണം ചെയ്യാനൊരുങ്ങി ആസ്സാം സർക്കാർ . ബാക്‌സ ജില്ലയിലെ മുഷൽപൂരിൽ നടന്ന പൊതുപരിപാടിയിൽ വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്.

അസ്സം ഹയർസെക്കന്ററി എജ്യൂക്കേഷൻ കൗൺസിലിന് കീഴിൽ ഫസ്റ്റ് ഡിവിഷനോട് കൂടി വിജയിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്‌കൂട്ടറുകൾ നൽകുക. ഗ്രഖ്യാൻ ഭാരതി പദ്ധതിയ്ക്ക് കീഴിലാണ് സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നത്. 22,250 സ്‌കൂട്ടറുകൾക്കായി പദ്ധതിയ്ക്ക് കീഴിൽ 144 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് ഹിമാന്ത ബിശ്വ ശർമ്മ അറിയിച്ചു.

നേരത്തെ വിവാഹം കഴിപ്പിച്ചയക്കുന്നതും, സാമ്പത്തിക ഭാരം നൽകുന്നതുമാണ് പെൺകുട്ടികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് ബിശ്വ ശർമ്മ പറഞ്ഞു. ബിജെപി സർക്കാർ കോളേജുകളിലെ ഫീസ് വെട്ടിച്ചുരുക്കിയതിനെ തുടർന്ന് 4.80 ലക്ഷം വിദ്യാർത്ഥികൾ ഇക്കുറി പുതുതായി കോളേജിൽ പ്രവേശനം നേടി. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 1,500 മുതൽ 2000 രൂപവരെ സാമ്പത്തിക സഹായം അനുവദിച്ചിട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പുസ്തകം ഉൾപ്പെടെ വാങ്ങുന്നതിന് ഈ തുക പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button