അനന്തപുരിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ചരിത്രത്തില്‍ ആദ്യമായി വേദികള്‍ നാലായി തിരിച്ച് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. സർക്കാർ തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ അടക്കമുള്ളവർ രംഗത്ത് വന്നു. എന്നാൽ, ഫെസ്റ്റിവൽ ആദ്യം നടത്തപ്പെട്ടത് തിരുവനന്തപുരത്ത് അല്ലെന്നതാണ് ചരിത്രം.
ആദ്യ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം കോഴിക്കോട്ടാണ് നടന്നത്. 1996-ല്‍. തിരുവനന്തപുരത്തും കോഴിക്കോട്ടും കൊച്ചിയിലും ആയി മാറിമാറി മേള നടത്താം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഉള്ള ശ്രമമായിരുന്നു അന്നുണ്ടായിരുന്നത്. ക്രമേണ ഇതിലൂടെ ടൂറിസം സാധ്യത വര്‍ദ്ധിക്കുമെന്ന് മനസിലായതോടെയാണ് മേള തിരുവനന്തപുരത്തേക്ക് ഉറപ്പിച്ചത്.
Also Read: അക്രമി കുട്ടിയ്ക്ക് നേരെ തോക്കു ചൂണ്ടി ; അമ്മ ഹൃദയാഘാതം വന്നു മരിച്ചു
അതേസമയം, ഫെസ്റ്റിവല്‍ പലയിടത്തായി നടത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒരു മീറ്റിങ്ങില്‍ നാല് വര്‍ഷങ്ങളില്‍ പല വേദികളില്‍ ആയി നടത്തിയിട്ട് കൊച്ചിയില്‍ സ്ഥിരം വേദി പരിഗണിക്കാം എന്ന ഒരു അഭിപ്രായം വരെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പറേഷന്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ തിരുവനന്തപുരം ബ്രാന്‍ഡിംഗ് കാറ്റില്‍ പറത്തിയുള്ള ഈ തീരുമാനം ഉടന്‍ പുനപരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുള്ളത്.
Post Your Comments