ചെന്നൈ : ഡിണ്ടിക്കലില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു പാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. 38കാരിയായ കോണ്‍സ്റ്റബിള്‍ അന്നൈ ഇന്ദിരയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ രണ്ടാഴ്ചയിലധികമായി അവരുടെ ബന്ധുക്കള്‍ വീട്ടില്‍ മറവു ചെയ്യാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് പൊലീസ് കണ്ടെടുത്തു.
Read Also : നിർഭയ സെൽ പ്രവർത്തനങ്ങൾ അടുത്തറിയാൻ ബസ് ബ്രാന്റിംഗ്
ഡിണ്ടിക്കല്‍ വനിതാ പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന അന്നൈ ഇന്ദിര തന്റെ ഭര്‍ത്താവ് പട്ടിവീരന്‍പട്ടി സ്വദേശി പാല്‍രാജില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറുന്നതില്‍ നിന്നും അന്നൈ ഇന്ദിരയെ തടഞ്ഞതാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയാന്‍ കാരണമായത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.
മതംമാറ്റം സംബന്ധിച്ച അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇന്ദിര പട്ടിവീരന്‍പട്ടിയില്‍ നിന്നും മാറി ട്രഷറി കോളനിയില്‍ മൂത്ത സഹോദരി വാസുകിയോടും പാസ്റ്റര്‍ സുദര്‍ശനത്തോടും ഒപ്പം വാടക വീട്ടില്‍ കഴിയുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇന്ദിര നേരത്തെ സര്‍വ്വീസില്‍ നിന്നും സ്വമേധയാ വിരമിച്ചു. നവംബര്‍ 16 മുതല്‍ ദീര്‍ഘകാല അവധിയിലായിരുന്നു.
സഹപ്രവര്‍ത്തകയായ ഒരു വനിതാ കോണ്‍സ്റ്റബിള്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് ഇന്ദിരയുടെ വീട്ടില്‍ നിന്നും ഒരു ദുര്‍ഗന്ധം ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കാരണം തേടിയപ്പോഴാണ് ഇന്ദിര ഡിസംബര്‍ ഏഴിന് മരണപ്പെട്ടുവെന്നും ജഡം മറവുചെയ്യാതെ തുണിയില്‍ പൊതിഞ്ഞ് വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്നും വെളിപ്പെട്ടത്. ഇന്ദിര ഉറങ്ങുകയാണെന്നും ഉടനെ ഉണരുമെന്നുമാണ് സഹോദരി വാസുകി പൊലീസിനോട് പറഞ്ഞത്. ജഡം അഴുകിയ നിലയിലായതിനാല്‍ വീട്ടില്‍ തന്നെ ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഐപിസി 176, 304എ, 406, 420 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. വാസുകിയെയും പാസ്റ്റര്‍ സുദര്‍ശനത്തെയും കസ്റ്റഡിയില്‍ എടുത്തു.
Post Your Comments