Latest NewsKeralaNattuvarthaNews

മൂത്തവനെ കെട്ടിയിട്ട് കഴുത്തറുത്തു, അന്‍ഷാദുമൊത്ത് സഫീര്‍ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തില്‍

അച്ഛനും ഇളയ മകനും കുളത്തില്‍ ചാടിയോ എന്ന് അറിയാന്‍ വീട്ടില്‍ എത്തിയവര്‍ കണ്ടത് കെട്ടിയിട്ട നിലയില്‍ കഴുത്തറത്തുകൊല്ലപ്പെട്ട അല്‍ത്താഫിനെ

തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മൂത്തമകൻ അൽത്താഫിനെ വീടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്.

ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. മൂത്ത മകനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമൊത്ത് സഫീര്‍ കുളത്തില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read: വീട്ടില്‍നിന്ന്​ അവളെ കൂട്ടിപ്പോയത്​ മരണത്തിലേക്ക്​; പാര്‍ട്ടിക്കിടെ 19കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍

സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിനടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതും സംഭവം പുറംലോകമറിഞ്ഞതും. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമ്മയെ ഉള്‍പ്പെടെ ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button