Latest NewsKeralaNews

വര്‍ക്കലയിലും ആറ്റിങ്ങലിലും പന്തളത്തും ബിജെപി എങ്ങനെ മുന്നേറി? ഭരണത്തുടര്‍ച്ചാ പ്രതീക്ഷയില്‍ സിപിഎം

വോട്ട് കണക്കിന്റെ സമഗ്ര വിലയിരുത്തലിനൊപ്പം പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടിയും വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം.

തിരുവനന്തപുരം: തദേശതെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും. തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി ജില്ല തലത്തിലെ പ്രകടനവും അവലോകനം ചെയ്യും.മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.

Read Also: തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍, തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

എന്നാൽ കണക്കനുസരിച്ച്‌ 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 ശതമാനം വോട്ട് യുഡിഎഫിന് കിട്ടി. ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടിയെന്നും കണക്കുകള്‍ പറയുന്നു. ബിജെപിക്ക് വലിയതോതില്‍ വോട്ടുകിട്ടിയെന്ന വാദം സിപിഎം തള്ളുകയാണ്. വോട്ട് കണക്കിന്റെ സമഗ്ര വിലയിരുത്തലിനൊപ്പം പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടിയും വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി മുന്നേറ്റത്തെപ്പറ്റി പരിശോധിക്കും.

shortlink

Post Your Comments


Back to top button