തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലേക്ക് പോകും. ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിക്കുക.
എന്നാൽ കെ സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ കേന്ദ്ര നേതൃത്വവുമായി കൂടികാഴ്ച്ച നടത്തും. സംസ്ഥാനത്തെ നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ട് വരാനാണ് ആലോചന. ഇതിന് പുറമേ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര, തെരഞ്ഞെടുപ്പിന്റെ മറ്റ് ഒരുക്കങ്ങള്‍ എന്നിവയും കൂടികാഴ്ച്ചയില്‍ ചര്‍ച്ചയാവും.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫും സിപിഐഎമ്മുമെല്ലാം കരുനീക്കങ്ങള്‍ തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരാനിരിക്കെയാണ്. വോട്ട് കണക്കനുസരിച്ച് സംസ്ഥാനത്തെ 98 നിയമസഭാ സീറ്റില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കമുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. യുഡിഎഫിന് 41 സീറ്റിലും ബിജെപിക്ക് ഒരു സീറ്റിലുമാണ് മുന്‍തുക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.
Post Your Comments