
ലഖ്‌നൗ: പാക് വനിത ഉത്തര്‍പ്രദേശിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷ. പാകിസ്താനിലെ കറാച്ചി സ്വദേശിനിയാണ് ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷയായത്. എന്നാൽ സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇറ്റാവ ജില്ലക്കാരനായ ഒരാളുമായി വിവാഹം കഴിഞ്ഞ് 40 വര്‍ഷമായി അവിടെ താമസിക്കുന്ന ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്.
എന്നാൽ പാക് വനിതയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പിന്നീട് ഇടക്കാല അധ്യക്ഷയാകാനും കഴിയുന്ന തരത്തില്‍ ആധാറും മറ്റ് രേഖകളും എങ്ങനെ ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുകയാണ്.
Post Your Comments