COVID 19KeralaLatest NewsNews

ആശ്വാസം; അതിതീവ്ര വൈറസ് കേരളത്തിൽ എത്തിയിട്ടില്ല

തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് എന്ന് സംശയിച്ച് പരിശോധനക്കായി അയച്ച ആദ്യ സാമ്പിളുകളുടെ ഫലം വന്നപ്പോൾ കേരളത്തിന് ആശ്വാസ വാർത്ത. പുതിയ അതിതീവ്ര വൈറസ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയില്ല. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ രോഗ വ്യാപനം ശ്രദ്ധയിൽപ്പെട്ടയുടനെ കേരളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. ബ്രിട്ടനിൽ നിന്നെത്തി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇനിയും ഫലം ലഭിക്കാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button