Latest NewsKeralaNews

ആവശ്യപ്പെട്ടാല്‍ രാജിയെന്ന് ശോഭ; ബിജെപിയില്‍ ചേരുമോ?

ബിജെപി തന്റെ പേര് നിര്‍ദേശിച്ചതിനെക്കുറിച്ച് അറിയില്ലെന്നും ശോഭ പറഞ്ഞു.

പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭാ ചാര്‍ലി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇതുവരെ രാജിവച്ചിട്ടില്ലെന്നും അക്കാര്യം പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ശോഭ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും ശോഭ പറഞ്ഞു. ബിജെപിയില്‍ ചേരുമെന്ന് എഴുതികൊടുത്തിട്ടില്ല. ബിജെപി തന്റെ പേര് നിര്‍ദേശിച്ചതിനെക്കുറിച്ച് അറിയില്ലെന്നും ശോഭ പറഞ്ഞു.

എന്നാൽ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വോട്ടുചെയ്തത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭാ ചാര്‍ലിക്കായിരന്നു. ബിജെപിയുടെ രണ്ടു വോട്ടുകള്‍ ഉള്‍പ്പെടെ ഏഴു വോട്ടുകളാമ് ശോഭയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇവിടെ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റത് പരിശോധിച്ച് നപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചിരുന്നു.

Read Also: കര്‍ണാടകയിൽ ബിജെപിയ്ക്ക് തേരോട്ടം; അടിപതറി കോൺഗ്രസ്

അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി എന്നിവരുടെ വോട്ടുകള്‍ വേണ്ടെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരുന്നത്. കോട്ടക്കല്‍, അവിണിശേരി, തിരുവണ്ടൂര്‍, പാങ്ങോട് പഞ്ചായത്തുകളില്‍ ഇത്തരം പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് വിജയിച്ചവര്‍ രാജിവെയ്ക്കുകയായിരുന്നു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ വോട്ടു ചെയ്തതുകൊണ്ട് വിജയിച്ചവരാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

shortlink

Post Your Comments


Back to top button