തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ സാഹര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നുരാത്രി പത്തു മണിക്ക് എല്ലാ ആഘോഷങ്ങളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Read Also : ‘ബവ് ക്യു’ ആപ്പ് ടോക്കൺ വഴിയുള്ള മദ്യവില്പന അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം
ഡിസംബര്‍ 31 മുതല്‍ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം 6 മണിക്ക് ശേഷംബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം വിലക്കും.ബീച്ചില്‍ എത്തുന്നവര്‍ വൈകുന്നേരം 7 മണിക്കുമുന്‍പായി ബീച്ച് വിട്ടു പോകേണ്ടതാണ്.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കും മാസ്ക് ധരിക്കാതിരിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
Post Your Comments