സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലെ കിംകിംകിം ഗാനം മോഷണമാണെന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകന്‍ രാം സുരേന്ദര്‍. പാട്ടില്‍ ക്രെഡിറ്റ് നല്‍കിയത് കാണാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സംഗീത സംവിധായകന്‍ രാം സുരേന്ദര്‍ പറഞ്ഞത്. പഴയ പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ കിംകിംകിം ഗാനം.
മഞ്ജു ആലപിച്ച ഗാനം വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. സമൂഹമാധ്യമത്തില്‍ നിരവധി പേരാണ് കിംകിംകിം ചലഞ്ച് ചെയ്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് ഗാനം മോഷ്ടിച്ചതാണെന്ന ആരോപണം ഉയര്‍ന്നുവന്നത്. ആരോഹണങ്ങളും, ആക്രമണങ്ങളും കൂടിയതോടെയാണ് മറുപടിയുമായി സംഗീത സംവിധായകന്‍ രാം സുരേന്ദര്‍ രംഗത്തെത്തിയത്.
read also: ‘നെയ്യാറ്റിന്‍കരയിലേത് ആത്മഹത്യതന്നെ, മാധ്യമ വിചാരണ ഒഴിവാക്കണം’ : വനിതകമ്മീഷന്‍
ക്രെഡിറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. പാരിജാത പുഷ്പാഹരണം എന്ന പഴയ കാല നൃത്തസംഗീത നാടകത്തില്‍ വക്കം മണി എന്ന കലാകാരന്‍ പാടി അഭിനയിച്ച പാട്ടിലുണ്ട് ഈ കിംകിംകിം, കാന്താ എന്നുള്ള വിളിയും. പഴയ പാട്ടിലെ ഈ വരികള്‍ക്ക് ശേഷം ബാക്കിയുള്ളതെല്ലാം ഹരിനാരായണന്‍ എഴുതി മനോഹരമാക്കിയതാണ്. ‘ അദ്ദേഹം വ്യക്തമാക്കി.
Post Your Comments