Latest NewsIndiaNews

ഹരിയാനയിലെ തോൽവി വിചിത്ര വാദവുമായി ബിജെപി

ഹരിയാനയിൽ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ വന്‍ പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലേറ്റ തോൽവിക്കാണ് വിചിത്ര വാദവുമായി ബി ജെ പി വിശദീകരണം നൽകിയത്

ചണ്ഡിഗഢ് : ഹരിയാനയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വിചിത്രവാദവുമായി ബിജെപി. വോട്ടര്‍മാര്‍ അവധിയാഘോഷിക്കാന്‍ പോയതിനാലാണ് പാർട്ടി തോറ്റത് എന്നാണ് ഹരിയാന ബി ജെ പി വക്താവ് സഞ്ജയ് ശര്‍മയുടെ ന്യായവാദം.

ഹരിയാനയിൽ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ വന്‍ പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലേറ്റ തോൽവിക്കാണ് വിചിത്ര വാദവുമായി ബി ജെ പി വിശദീകരണം നൽകിയത്.

ഡിസംബര്‍ 25, 26, 27 തീയതികള്‍ അവധി ദിനങ്ങളായിരുന്നെന്നും ജനങ്ങള്‍ ദീര്‍ഘയാത്ര നടത്തുന്ന വേളയാണെന്നും ശര്‍മ പറഞ്ഞു. ബി ജെ പി ക്ക് പരമ്പരാഗതമായി വോട്ടു ചെയ്തവർ കൂട്ടത്തോടെ അവധി ആഘോഷിക്കാന്‍ പോയതാണ് കാരണം എന്ന ന്യായീകരണമാണ് ബിജെപി വ്യക്താവ് നടത്തിയത്.

അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ രണ്ടെണ്ണം മാത്രമാണ് ബി ജെ പിക്ക് വിജയിക്കാനായത്. കയ്യിൽ ഉണ്ടായിരുന്ന സോനിപത്, അംബാല മേയര്‍ സ്ഥാനങ്ങളും ബി ജെ പിക്കും സഖ്യകക്ഷിയായ ജന്‍താ ജന്‍നായക് പാര്‍ട്ടി (ജെ ജെ പി)ക്കും നഷ്ടപ്പെട്ടതോടെയാണ് ഈ വിചിത്ര വാദവുമായി ബിജെപി രംഗത്ത് വന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button