Latest NewsIndiaNews

രാജസ്ഥാനിൽ വീണ്ടും പക്ഷിപ്പനി

ജയ്പൂർ: രാജസ്ഥാനിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജൽവാർ ടൗണിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. പക്ഷിപ്പനി ബാധയെ തുടർന്ന് പ്രദേശത്ത് അൻപതോളം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തുകയുണ്ടായി. ജോദ്പൂരിലും സമാനമായി പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. തുടർന്നാണ് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയത്.

ദുരിതബാധിത പ്രദേശം ശുചീകരിക്കണമെന്ന് ജൽവാർ ജില്ലാ കളക്ടർ നഖ്യാ ഗൊഹൈൻ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കർഫ്യൂ ഏർപ്പെടുത്തിയ ശേഷം കോഴി കടകൾ അടയ്ക്കണമെന്നും ജില്ലാ കളക്ടർ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർക്ക് നിർദ്ദേശം നല്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button