ലണ്ടന്‍ : സൂപ്പര്‍ സ്പ്രെഡ് കോവിഡ്, ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍ . കോവിഡിന്റെ മൂന്നാം വരവോടെ ബ്രിട്ടന്‍ ഭീതിയിലാണ്. രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒരോ മണിക്കൂറിലും രോഗികളാക്കി മാറ്റുന്നത് ആയിരക്കണക്കിന് ആളുകളെയാണ്. കഴിഞ്ഞ ദിവസം മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 41,385 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ മരിച്ചത് 357 പേരും. ഇംഗ്ലണ്ടിലെ മാത്രം കണക്കാണിത്. അവധി ദിവസങ്ങളായതിനാല്‍ രാജ്യത്തെ മറ്റു പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമല്ല. രാജ്യത്ത് പ്രതിദിനം രോഗികളാകുന്നവരുടെ എണ്ണം ആദ്യമായാണ് നാല്‍പതിനായിരത്തിനു മുകളിലാകുന്നത്.
Read Also : ആരാണ് ‘റെസിയുണ്ണി’?; ശിവശങ്കറിന്റെ കുതന്ത്രം പൊളിച്ച് ഇഡി; കുടുങ്ങുന്നത് ഉന്നത ഉദ്യോഗസ്ഥ
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞു കവിയുന്ന സ്ഥിതിയാണ്. ഇപ്പോള്‍തന്നെ 20,426 പേര്‍ കോവിഡ് രോഗികളായി ആശുപത്രികളിലുണ്ട്. ഏപ്രില്‍ മാസത്തില്‍ കോവിഡിന്റെ മൂര്‍ധന്യാവസ്ഥയില്‍ പോലും പരമാവധി 19,000 രോഗികളായിരുന്നു ആശുപത്രികളില്‍ അഡ്മിറ്റായത്. ഇതില്‍നിന്നുതന്നെ രോഗവ്യാപനത്തിന്റെ ഗൗരവം വ്യക്തമാകും. വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ആശങ്കാജനകമാണ്. അത്യാവശ്യമല്ലാത്ത എല്ലാ ചികില്‍സകളും ആശുപത്രികളില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും റദ്ദാക്കി.
ലണ്ടനില്‍ കഴിഞ്ഞ ഒറ്റരാത്രി മാത്രം ആംബുലന്‍സ് സര്‍വീസിന്റെ സഹായം തേടിയത് ഒമ്പതിനായിരത്തിലധികം രോഗികളാണ്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിന്റെ ചരിത്രത്തിലെ സര്‍വകാല റെക്കാര്‍ഡാണിത്.
Post Your Comments