ദുബായ് : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം യു.എ.ഇയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നല്‍കി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പരിമിതമായ എണ്ണം ആളുകളില്‍ മാത്രമാണ് ഇവ കണ്ടെത്തിയത്.
യു.എ.ഇ സര്‍ക്കാരിന്റെ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാമുന്‍കരുതലുകളും നടപ്പാക്കി കഴിഞ്ഞതായി ഡോ. ഒമര്‍ അല്‍ ഹമ്മദി പറഞ്ഞു.പുതിയ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ സജീവമായ കേസുകളുടെ എണ്ണം ചൊവ്വാഴ്ച വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്.
read also :നെയ്യാറ്റിൻകര സംഭവം : കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുതുവത്സര പാര്‍ട്ടികളില്‍ 30 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. നിയമം ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം പിഴയീടാക്കുന്നതുള്‍പെടെയുള്ള ശിക്ഷാനടപടികളും പ്രസിദ്ധപ്പെടുത്തിയിരുന്നു.
Post Your Comments